Monday, 13 February 2017

How to make wax at home...

How to make wax at home...




കൃത്യം 2 കപ്പ്‌ പഞ്ചസാര, കാല്‍ കപ്പ്‌ വെള്ളം, കാല്‍ കപ്പ്‌ തേന്‍, കാല്‍ കപ്പ്‌ നാരങ്ങ നീര്‌ എന്നിവ ഒരു പാത്രത്തില്‍ എടുക്കുക. 

ചേരുവകള്‍ അടങ്ങിയ പാത്രം ചൂടാക്കാന്‍ വയ്‌ക്കുക. താഴ്‌ന്ന തീയില്‍ ചേരുവകള്‍ ചൂടാക്കുക. ഇങ്ങനെ അരമണിക്കൂര്‍ നേരം പാകം ചെയ്യണം.  മിശ്രിതം നല്ല തവിട്ട്‌ നിറത്തിലാകും. ഉടന്‍ തന്നെ പാത്രം തീയില്‍ നിന്നും മാറ്റി മുറിയിലെ താപനിലിയില്‍ വയ്‌ക്കുക. 





അതിന്‌ ശേഷം കക്ഷം വെള്ളം ഉപയോഗിച്ച്‌ നന്നായി കഴുകി വിയര്‍പ്പ്‌ പൂര്‍ണമായി നീക്കം ചെയ്യുക. കക്ഷം നന്നായി ഉണങ്ങിയതിന്‌ ശേഷം ബേബി പൗഡര്‍ ഇടുക. ശരീരത്തിലെ അധിക എണ്ണ നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. 

 പ്രകൃതിദത്ത ചേരുവകള്‍ കൊണ്ട്‌ നേരത്തെ തയ്യാറാക്കി വച്ച വാക്‌സ്‌ കക്ഷത്തിലെ രോമവളര്‍ച്ചയുള്ള പ്രദേശത്ത്‌ കൈകൊണ്ടോ സ്‌പൂണ്‍ കൊണ്ടോ പുരട്ടുക. ആദ്യമായി ചെയ്യുകയാണെങ്കില്‍ കൈയ്യുടെ ഏതെങ്കിലും ഭാഗത്ത്‌ മാത്രം ആദ്യം ചെയ്‌ത്‌ നോക്കുക. 




വാക്‌സ്‌ അലര്‍ജിയോ മറ്റോ ഉണ്ടാക്കുമോ എന്നറിയാന്‍ ഇത്‌ സഹായിക്കും. കൈകളില്‍ ആദ്യം ചെയത്‌ നോക്കി പ്രശ്‌നം ഒന്നുമില്ല എന്ന്‌ മനസ്സിലാക്കിയതിന്‌ ശേഷം കക്ഷത്തില്‍ പൂര്‍ണമായി ഇത്‌ പുരട്ടുക. 

വാക്‌സ്‌ മിശ്രിതം അല്‍പനേരം ഉണങ്ങാന്‍ അനുവദിക്കുക. അതിന്‌ ശേഷം മറ്റേ കൈ ഉപയോഗിച്ച്‌ കക്ഷത്തില്‍ നിന്നും ഇത്‌ നീക്കം ചെയ്യുക.വാക്‌സ്‌ വലിച്ചെടുക്കുന്നത്‌ വളരെ എളുപ്പത്തിലായിരിക്കണം. കക്ഷത്തിലെ ചര്‍മ്മം നന്നായി വലിക്കണം എങ്കില്‍ പാടുകള്‍ ഉണ്ടാകില്ല. 



അനാവശ്യ രോമങ്ങള്‍ വലിച്ചെടുത്തതിന്‌ ശേഷവും വാക്‌സ്‌ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ കഴുകി കളയുക. വാക്‌സ്‌ നീക്കംചെയ്‌തതിന്‌ ശേഷം കക്ഷത്തില്‍ ഏതെങ്കിലും നേര്‍ത്ത മോയ്‌ച്യുറൈസര്‍ പുരട്ടാന്‍ മറക്കരുത്‌. 

ചര്‍മ്മം മൃദുലവും മിനുസവുമായിരിക്കാന്‍ ഇത്‌ സഹായിക്കും. പ്രകൃതി ദത്ത ചേരുവകള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കിയ വാക്‌സ്‌ തണുപ്പുള്ള സ്ഥലത്ത്‌ സൂക്ഷിച്ചുവയ്‌ക്കുക. കക്ഷത്തിലെ മാത്രമല്ല കൈകളിലെയും കാലിലെയും അനാവശ്യ രോമം നീക്കം ചെയ്യാന്‍ ഇത്‌ ഉപയോഗിക്കാം. വാക്‌സ്‌ ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാല്‍ കേടാകാതെ ഇരിക്കും.


ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

ഒറ്റ രാത്രി കൊണ്ടു മുഖം തിളങ്ങും!!

ആരാണ് തിളക്കമുള്ള ചര്‍മ്മം ആഗ്രഹിക്കാത്തത്? ശരിയായ ഉറക്കം, സിറ്റിഎം ദിനചര്യ, ശരിയായ ഭക്ഷണക്രമം, വ്യായാമം, ശരിയായ വിധത്തിലുള്ള ക്രീമുകള്‍ ഉപയോഗിക്കല്‍ എന്നിവയാണ് തിളക്കമാര്‍ന്ന ചര്‍മ്മത്തിന്‍റെ പ്രധാന രഹസ്യങ്ങള്‍. എന്നാല്‍ ഇവയെല്ലാം കൃത്യമായി പിന്തുടര്‍ന്നാലും ചിലര്‍ക്ക് കാര്യം സാധിച്ചു എന്ന് വരില്ല. ഇക്കാര്യത്തിനായി നിങ്ങള്‍ ഏറെ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങളെ സഹായിക്കാനാവുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.


1. അരി, എളള് സ്ക്രബ്ബ് അരിയും എള്ളും തുല്യ അളവിലെടുത്ത് തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് നന്നായി അരച്ച് മുഖത്ത് തേച്ച് ഒന്നോ രണ്ടോ മിനുട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. എള്ള് ചര്‍മ്മത്തിന് പോഷണവും നനവും നല്കുന്നു. അരിപ്പൊടി ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ഇത് ശരീരത്തിനും മുഖത്തിനും അനുയോജ്യമായ പോളിഷാണ്.



2. സ്ലീപ്പിങ്ങ് പായ്ക്കുകള്‍ പ്രാഹ ബ്ലോസ്സം സ്ലീപ്പിങ്ങ് പായ്ക്കുകള്‍ ഉറങ്ങുന്ന സമയത്ത് ചര്‍മ്മത്തിന് പോഷണം നല്കും. ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കണം. കട്ടി കുറഞ്ഞ ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകി മേക്കപ്പിന്‍റെ അവശഷ്ടങ്ങളെല്ലാം നീക്കം


 3. പാല്‍ ചര്‍മ്മത്തിന് തിളക്കം നല്കാനുപകരിക്കുന്ന ഒരു പ്രകൃതി ദത്തമായ മാര്‍ഗ്ഗമാണ് പാല്‍ ഉപയോഗിക്കുന്നത്. കൊഴുപ്പ് കുറഞ്ഞ പാല്‍ വളരെ കട്ടികുറഞ്ഞ പാളിയായി മുഖത്ത് തേക്കുക. പാല്‍ പൂര്‍ണ്ണമായും ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടതിന് ശേഷം രാവിലെ കടുപ്പം കുറഞ്ഞ ഒരു ഫേസ് വാഷ് 

4. സ്ക്രബ്ബും മോയ്സ്ചറൈസറും കടുപ്പം കുറഞ്ഞ ഒരു എക്സ്ഫോലിയേറ്റര്‍ ഉപയോഗിച്ച് ചര്‍മ്മം വൃത്തിയാക്കിയ ശേഷം ഉണങ്ങാനനുവദിക്കുക. മേക്കപ്പിന്‍റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് തേനും ഫുള്ളഴ്സ് എര്‍ത്തും ചേര്‍ത്ത് പായ്ക്കുണ്ടാക്കി 15 മിനുട്ടെങ്കിലും അത് നിലനിര്‍ത്തുക. ഇത് ഉണങ്ങുമ്പോള്‍ അല്പം വെള്ളം ഉപയോഗിച്ച് 

5. കണ്ണുകള്‍ മുഖത്തിന് തിളക്കം നല്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുകളെ മറന്നുപോകരുത്. കംപ്യൂട്ടറില്‍ ഏറെ നേരം നോക്കിയിരിക്കുന്നതും, ഉറക്കക്കുറവും കണ്ണിന് ചുറ്റും കറുത്ത വൃത്തങ്ങളുണ്ടാക്കും. ഇനി പറയുന്ന കാര്യങ്ങള്‍ കണ്ണിന്‍റെ ആരോഗ്യത്തിന് വേണ്ടി ചെയ്യാം. ഉറങ്ങുമ്പോള്‍ കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തിന് നനവ് നല്കുന്ന ജെല്‍ ഉപയോഗിക്കുക. ഉറങ്ങുമ്പോള്‍ ഒരു മാസ്ക് ഉപയോഗിക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുക. ഇവ ചെയ്യുന്നത് വഴി കണ്ണിന്‍റെ കറുത്തപാടുകള്‍ മാറിയില്ലെങ്കിലും കണ്ണുകള്‍ ഫ്രഷാവും.

6. ഫേസ് ഓയില്‍ ശീതകാലത്ത് ശുദ്ധമായ, മികച്ച ഫലം നല്കുന്ന ആയുര്‍വേദ ഓയിലുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് പോഷണം നല്കും. വരണ്ട ചര്‍മ്മമുള്ളവര്‍ ഇത് രാത്രിയില്‍ തേച്ച് രാവിലെ മൃദുവായി സ്ക്രബ്ബ് ചെയ്യുന്നത് ചര്‍മ്മത്തിന് തിളക്കം നല്കും. സാധാരണ ചര്‍മ്മത്തിന്, ഇത് തേച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. രാത്രി കിടക്കുന്നതിന് മുമ്പ് അല്പം സ്പ്രിറ്റ്സ് മുഖത്ത് തേക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പാരാബെന്‍സ്, എസ്എല്‍എസ് എന്നിവ അടങ്ങാത്ത കടുപ്പം കുറഞ്ഞ ഒരു ക്ലെന്‍സര്‍ ഉപയോഗിച്ച് തണുത്ത വെള്ളത്തില്‍ കഴുകുക.

സൗന്ദര്യ സംരക്ഷണം പുരുഷന്‍മാര്‍ക്കും

സൗന്ദര്യ സംരക്ഷണം പുരുഷന്‍മാര്‍ക്കും
സൗന്ദര്യ സംരക്ഷണം 

സ്ത്രീകള്‍ക്കുള്ളതാണെന്ന് പൊതുവേ ഒരു ധാരണയുണ്ട്. എന്നാല്‍ അതു നിങ്ങളുടെ മാത്രം കുത്തകയല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പുരുഷ കേസരികള്‍. സ്ത്രീകളുടെ ശ്രദ്ധാ കേന്ദ്രമാവാന്‍ വേണ്ടി മാത്രമല്ല തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ കഴിയും. അതിനു വേണ്ടി അല്‍പം കഷ്ടപ്പെടാനും അവര്‍ തയ്യാറാകണം എന്നു മാത്രം. മുഖസൗന്ദര്യത്തിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിതാ.

തേന്‍ പോലെ സൗന്ദര്യം ഷേവ് ചെയ്ത് കഴിഞ്ഞതിനു ശേഷം അല്‍പം തേന്‍ എടുത്ത് മുഖത്ത് പുരട്ടി നോക്കൂ. നിങ്ങളുടെ മുഖത്തുള്ള അസ്വസ്ഥത മാറിക്കിട്ടും. തേന്‍ പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയൂ. മാറ്റം അപ്പോള്‍ അറിയാം.

ഓട്‌സിനെ മറക്കല്ലേ അല്‍പം ഓട്‌സ് അരച്ച് പേസ്റ്റാക്കി ആഴ്ചയില്‍ ഒരു തവണ മുഖത്തിടൂ. സൗന്ദര്യം നിങ്ങളെ തേടി വരും.


മൃതകോശങ്ങളെ നീക്കം ചെയ്യുക പുരുഷന്‍മാരുടെ മുഖം സ്ത്രീകളുടെ മുഖത്തേക്കാള്‍ ചെറുപ്പത്തോടെ നില്‍ക്കാന്‍ കാരണം പുരുഷന്‍മാര്‍ എന്നും ഷേവിങ് കഴിഞ്ഞാല്‍ മുഖം മസ്സാജ് ചെയ്യുന്നതു കൊണ്ടാണ്. ഇതുവഴി മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടും.


മുട്ടയും സൗന്ദര്യവും ചര്‍മ്മം വളരെ സുന്ദരവും മൃദുലവുമാകാന്‍ രണ്ട് മുട്ടയുടെ വെള്ളയും നാരങ്ങനീരും ചേര്‍ത്ത് മാസ്‌ക് ഉണ്ടാക്കി മുഖത്തിടുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ ഉടനെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

മോയ്‌സ്ചറൈസിംങ് പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് പൊതുവേ ഓയിലി സ്‌കിന്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ചെറിയ ഒരു മസ്സാജിങ്ങിനു പോലും മുഖത്ത് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പാണെങ്കില്‍ ഉത്തമം.


കുളിക്കുന്നതിനു മുമ്പ് കുളിക്കുന്നതിനു മുന്‍പ് അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ശരീര ദുര്‍ഗന്ധം വരെ ഇല്ലാതാക്കാം. എങ്ങനെയെന്നാല്‍ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ആപ്പിള്‍ വിനീഗര്‍ ഒഴിച്ചാല്‍ മതി. ഇനി ആ വെള്ളത്തിലൊന്ന് കുളിച്ചു നോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം.


ചുണ്ടുകള്‍ക്കും പരിഹാരം ചുണ്ടുകള്‍ വിണ്ടു കീറുന്നതിനും പരിഹാരമുണ്ട്. അതിനായി ഷിയ ബട്ടര്‍ ചുണ്ടില്‍ തേച്ചാല്‍ മതി.

വരണ്ട ചര്‍മ്മക്കാര്‍ക്കും പരിഹാരം ബട്ടര്‍ ഫ്രൂട്ട് അല്ലെങ്കില്‍ ആവ്ക്ക്വാഡോ മുഖത്തിട്ട് 15 മിനിട്ട് കഴിയുമ്പോള്‍ കഴുകിക്കളയുക.


കാലുകള്‍ക്കുമുണ്ട് പരിഹാരം മൃദുലവും ഭംഗിയുള്ളതുമായ കാലുകള്‍ ലഭിക്കാന്‍ ബേക്കിംഗ് സോഡ ഉപയോഗിച്ച് കഴുകുക. മാത്രമല്ല കൂടുതലായും ഷൂവും സോക്‌സും ഉപയോഗിക്കാന്‍ ശ്രമിക്കുക. കാലുകള്‍ അതിമനോഹരമാകും.


കയ്യുകള്‍ക്കും സംരക്ഷണം ഒലീവ് ഓയില്‍ കയ്യുകളില്‍ പുരട്ടുന്നതും കയ്യുകളുടെ മൃദുത്വവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ആകര്‍ഷകമുള്ളതാക്കുകയും ചെയ്യും.

സണ്‍സ്‌ക്രീന്‍ പ്രധാനം എത്രയൊക്ക ശ്രദ്ധിച്ചാലും പുറത്തിറങ്ങുമ്പോള്‍ സൂര്യപ്രകാശം ഒരു വലിയ ഘടകം തന്നെയാണ്. അതുകൊണ്ടു തന്നെ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കുന്നതും നല്ലതായിരിക്കും.

ക്ലീനിങ്ങിനും സ്ഥാനമുണ്ട് ഏതെങ്കിലും ക്രീം ഉപയോഗിച്ച് മുഖം എപ്പോഴും ക്ലീന്‍ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്തു മറന്നാലും ഇത് മാത്രം ചെയ്താല്‍ തന്നെ ഒരു പരിധി വരെ മുഖത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

Thursday, 9 February 2017

കണ്ണട ധരിച്ചും ഹോട്ട്‌സുന്ദരിയാവാം

ഓരോ ദിവസം കഴിയുന്തോറും കണ്ണട ധരിയ്ക്കുന്നവരുടേയും കാഴ്ച പ്രശ്‌നങ്ങള്‍ ഉള്ളവരുടേയും എണ്ണം വര്‍ദ്ധിയ്ക്കുകയാണ്. എന്നാല്‍ വെറുതേ ഫാഷനബിള്‍ ആവുന്നതിനു വേണ്ടിയും കണ്ണട ധരിയ്ക്കുന്നവരുണ്ട്. കണ്ണട ഉപയോഗിക്കുമ്പോള്‍ അത് പവ്വര്‍ ഉള്ളതാണെങ്കിലും അല്ലെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

അല്ലാത്ത പക്ഷം ഇത് നെഗറ്റീവ് ലുക്ക് ആണ് ഉണ്ടാക്കുന്നത്. കണ്ണട ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. എന്തൊക്കെ കാര്യങ്ങള്‍ എന്ന് നോക്കാം. വായ്‌നാറ്റത്തിന് നിമിഷനേരം കൊണ്ട് പരിഹാരം



മുഖത്തിന് ചേരുന്ന കണ്ണട 

മുഖത്തിന് ചേരുന്ന കണ്ണട ധരിയ്ക്കാന്‍ ശ്രദ്ധക്കുക. പലര്‍ക്കും ധാരണയുണ്ട് ചില കണ്ണടകള്‍ മുഖത്തിന് ചേരില്ലെന്ന. എന്നാല്‍ കണ്ണട കൃത്യമായി ധരിയ്ക്കുക. അതിലുപരി മുഖത്തിന് ചേരുന്ന തരത്തിലുള്ളത് തിരഞ്ഞെടുക്കാം.


ലെന്‍സ് വൃത്തിയാക്കുക 

കണ്ണട ഉപയോഗം കഴിഞ്ഞാല്‍ അതിനെ അവിടേയും ഇവിടേയും കളയുന്നവരുണ്ട്. പിന്നീട് അടുത്ത ദിവസം ഉപയോഗത്തിനായി എടുക്കുന്നവര്‍. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ലെന്‍സ് വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൃദുവായ തുണി ഉപയോഗിച്ച് ലെന്‍സ് വൃത്തിയാക്കാം. ഇത് കണ്ണിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.




ഭാരം കൂടിയ കണ്ണടകള്‍ 

ഭാരം കൂടിയ കണ്ണടകള്‍ കണ്ണിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തും. കട്ടിക്കണ്ണട ധരിയ്ക്കണം എന്ന് ആഗ്രമുള്ളവര്‍ക്ക് ഭാരക്കുറവുള്ള കണ്ണട തിരഞ്ഞെടുക്കാവുന്നതാണ്.



അള്‍ട്രാവയലറ്റ് രശ്മികള്‍ 

അള്‍ട്രാവയലറ്റ് രശ്മികള്‍ ആണ് മറ്റൊരു പ്രശ്‌നം. ഇത് കണ്ണുകള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യും. അതുകൊണ്ട് തന്നെ കണ്ണടകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിയ്ക്കുന്ന കണ്ണടകള്‍ തിരഞ്ഞെടുക്കുക.



സ്ഥിരമായി ഉപയോഗിക്കുന്നുവെങ്കില്‍ 

കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സ്ഥിരമായി ഉപയോഗിക്കുന്നുവെങ്കില്‍ അത് പലപ്പോഴും മൂക്കിനു മുകളില്‍ കറുത്ത പാട് വരുത്താന്‍ കാരണമാകും. എന്നാല്‍ നാരങ്ങ നീര് ഉപയോഗിച്ച് ആഴ്ചയില്‍ ഒരിക്കല്‍ മൂക്കിനു മുകളില്‍ തുടക്കുകയാണെങ്കില്‍ ഈ പ്രശ്‌നത്തെ ഒഴിവാക്കാം.