Thursday, 29 September 2016

മുഖത്തെ ഫ്രക്കിള്‍സ് പരിഹാരം ഉടന്‍

ശരീരത്തില്‍ എവിടെയെങ്കിലും മറുകില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ സൗന്ദര്യത്തിന് വില്ലനാകുന്ന സ്ഥലത്താണ് മറുകെങ്കിലോ? അത് പലപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നവയായിരിക്കും. എന്നാല്‍ ഫ്രക്കിള്‍സ് എന്നറിയപ്പെടുന്ന തരത്തില്‍ മറുക് പോലെ കാണപ്പെടുന്ന ചര്‍മ്മ പ്രശ്‌നം പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. മൂന്ന് സെക്കന്റ് കൊണ്ട് തക്കാളി കാണിയ്ക്കും മാജിക്

എന്നാല്‍ ഇനി ഫ്രക്കിള്‍സിനെ ഇല്ലാതാക്കാനും നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകതയും. എങ്ങനെ ഫ്രക്കിള്‍സ് ഇല്ലാതാക്കി മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാം എന്ന് നോക്കാം.


നാരങ്ങ നീരും മഞ്ഞളും

നാരങ്ങ നീരും മഞ്ഞളും ആണ് ഇതിനായി ആദ്യം ആവശ്യമുള്ള സാധനങ്ങള്‍. നാരങ്ങ നീരും മഞ്ഞള്‍പ്പൊടിയും കൊണ്ട് മാത്രം ഫ്രക്കിള്‍സ് ഇല്ലാതാക്കാം.

തയ്യാറാക്കുന്ന വിധം

അല്‍പം നാരങ്ങ നീരില്‍ മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്ത് ഫ്രക്കിള്‍സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ ഒരാഴ്ച കൊണ്ട് തന്നെ പ്രകടമായ മാറ്റം ഉണ്ടാവും. പുരുഷന്‍ പുറത്ത് പറയാന്‍ മടിയ്ക്കും കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സൂര്യപ്രകാശം അധികം കൊള്ളാതെ സൂക്ഷിക്കണം. ഇത് പലപ്പോഴും മെലാനിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.

കുളിയ്ക്കുന്നതിനു മുന്‍പ്

കുളിയ്ക്കുന്നതിനു മുന്‍പ് തന്നെ ഈ മിശ്രിതം പുരട്ടിയിട്ടു വേണം കുളിയ്ക്കാന്‍. ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം മാത്രം കുളിയ്ക്കുക.


എന്തുകൊണ്ട് നാരങ്ങയും മഞ്ഞളും

ശരീരത്തിന് നിറം നല്‍കാന്‍ സഹായിക്കുന്ന ആന്റി ഇന്‍ഫഌമേറ്ററി ഘടകങ്ങള്‍ ധാരാളം മഞ്ഞളില്‍ ഉണ്ട്. മാത്രമല്ല നാരങ്ങ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഫ്രക്കിള്‍സ് ആര്‍ക്കൊക്കെ

അമിതമായി സമ്മര്‍ദ്ദമനുഭവിയ്ക്കുന്നവരിലാണ് ഫ്രക്കിള്‍സ് കാണപ്പെടുന്നത്. മാത്രമല്ല പല തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവരിലും ഇത്തരത്തില്‍ ഫ്രക്കിള്‍സ് കാണപ്പെടുന്നു

ഇനി ഈ ചര്‍മ്മ പ്രശ്‌നങ്ങളെ പേടിക്കണ്ട

തിരക്കുകള്‍ക്കിടയിലുള്ള ജീവിതം പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അലച്ചിലും പരിസര മലിനീകരണവും ഓരോ ദിവസവും ചര്‍മ്മത്തെ കൊന്നു കൊണ്ടിരിയ്ക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒഴിവുദിവസങ്ങളില്‍ ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങി സമയവും പണവും ചിലവാക്കുന്നവരും കുറവല്ല. ഒറ്റ മുടി കൊഴിയില്ല ഈ ഷാമ്പൂ ഉപയോഗിച്ചാല്‍

എന്നാല്‍ ഇനി മുതല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ഒരു ദിവസത്തിന്റെ മുഴുവന്‍ അലച്ചിലും ക്ഷീണവും മാറ്റി മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ചില വഴികള്‍. അവ എന്തൊക്കെ എന്ന് നോക്കാം.

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ ഇതിനെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാം. അതിനായി ആവശ്യമുള്ളത് ഒരു ഉരുളക്കിഴങ്ങും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ആണ്.


തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് മിക്‌സിയില്‍ നല്ലതു പോലെ അടിച്ച് പേസ്റ്റാക്കുക. ഇതിലേക്ക് നാരങ്ങ നീര് മിക്‌സ് ചെയ്ത് 40 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.


മൃതകോശങ്ങളെ ഇല്ലാതാക്കാം
മൃതകോശങ്ങളെ ഇല്ലാതാക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്. രണ്ട് ടീസ്പൂണ്‍ പൈനാപ്പിള്‍ പള്‍പ്പ് ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.


തയ്യാറാക്കുന്ന വിധം

പൈനാപ്പിള്‍ പള്‍പ്പിള്‍ തേന്‍ മിക്‌സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ എന്തുകൊണ്ടും നല്ലതാണ് പപ്പായ. ഒരു ബൗള്‍ പപ്പായ കഷ്ണങ്ങളാക്കിയത്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.


തയ്യാറാക്കുന്ന വിധം

പപ്പായ നല്ലതു പോലെ അരച്ച് പേസ്റ്റാക്കി മുള്‍ട്ടാണി മിട്ടിയും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ചര്‍മ്മത്തില്‍ ഈര്‍പ്പത്തിന്

ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും കുക്കുമ്പര്‍ സഹായിക്കും. ഇതിനായി ഒരു കുക്കുമ്പര്‍ 2 ടേബിള്‍ സ്പൂണ്‍ തൈര് എന്നിവയാണ് ആവശ്യമുള്ളത്.


തയ്യാറാക്കുന്ന വിധം

കുക്കുമ്പര്‍ വട്ടത്തില്‍ ചെറിയ കഷ്ണങ്ങളാക്കി കനം കുറച്ച് മുറിക്കുക. ഇത് തൈരില്‍ മുക്കി മുഖത്ത് വെച്ച് അഞ്ച് മിനിട്ടിനു ശേഷം എടുത്ത് മാറ്റാം. ഇത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും


അമിത എണ്ണമയം

അമിത എണ്ണമയം ഉള്ളതും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍ അമിത എണ്ണമയത്തെ ഇല്ലാതാക്കാന്‍ മൂന്ന് മുട്ടയും മോയ്‌സ്ചുറൈസറും മതി.

തയ്യാറാക്കുന്ന വിധം

മുട്ടയുടെ വെള്ള മഞ്ഞക്കരുവില്‍ നിന്നും മാറ്റി മൂന്ന് പാളികളായി മുഖത്ത് തേച്ചു പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. അതിനു ശേഷം അല്‍പം മോയ്‌സ്ചുറൈസര്‍ തേച്ചു പിടിപ്പിക്കാം. ഇത് അമിതമായുള്ള എണ്ണമയത്തെ ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിന് മൃദുത്വം നല്‍കാന്‍

ചര്‍മ്മത്തെ മൃദുവാക്കി മാറ്റാന്‍ ഓട്‌സിന് കഴിയും. എങ്ങനെ ഇത് തയ്യാറാക്കണമെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

അരക്കപ്പ് ഓട്‌സ് പേസ്റ്റാക്കി മുഖത്ത് വട്ടത്തില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.


യൗവ്വനമുള്ള ചര്‍മ്മത്തിന്

ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും ഓക്‌സി ലൈഫ് ബ്ലീച്ച് ചെയ്യാം. എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

ക്രീം ബ്ലീച്ച് ബ്ലീച്ച് പൗഡറില്‍ 7:1 എന്ന അനുപാതത്തില്‍ മിക്‌സ് ചെയ്യുക. 15 മിനിട്ടിനു ശേഷം മുഖം വൃത്തിയായി കഴുകാം. ഇത് ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തും.

ബ്ലാക്ക്‌ഹെഡ്‌സിനെ എന്നന്നേക്കുമായി തുരത്താം

മുഖസൗന്ദര്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ബ്ലാക്ക്‌ഹെഡ്‌സ്. ഇത് എത്രത്തോളം ഗുരുതരമാണ് എന്ന് പലപ്പോഴും ആരും മനസ്സിലാക്കുന്നില്ല. മൂക്കിനിരുവശവും കറുത്ത് കാണപ്പെടുന്ന ഇവ പലപ്പോഴും അരോചകമുണ്ടാക്കുന്ന കാഴ്ചയാണ് എന്നതാണ് സത്യം.

എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ പലപ്പോഴും ബ്യൂട്ടി പാര്‍ലറിനെ ആശ്രയിച്ച് അതികഠിനമായ വേദന അനുഭവിച്ച് ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍ ശ്രമിക്കും. ഒറ്റ മുടി കൊഴിയില്ല ഈ ഷാമ്പൂ ഉപയോഗിച്ചാല്‍


എന്നാല്‍ ഇനി ഇത്തരം വേദനകള്‍ക്ക് വിട നല്‍കാം. കാരണം വീട്ടിലിരുന്ന് തന്നെ നിമിഷ നരം കൊണ്ട് ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ കഴിയും എന്നതാണ് സത്യം. അതെങ്ങനെയെന്ന് നോക്കാം.




എന്തുകൊണ്ട് ബ്ലാക്ക്‌ഹെഡ്‌സ്


എന്തുകൊണ്ട് ബ്ലാക്ക്‌ഹെഡ്‌സ് എന്നതാണ് പ്രധാന പ്രശ്‌നം. ബ്ലാക്ക്‌ഹെഡ്‌സ് ഉണ്ടാക്കുന്നത് മോശമായ ഭക്ഷണശീലവും എണ്ണമയമുള്ള മുടിയും ആണ്. ചര്‍മ്മത്തില്‍ അധികമുള്ള സെബം അടിഞ്ഞു കൂടുകയും ഇത് മൃതകോശങ്ങളായി രൂപം പ്രാപിക്കുകയും ചെയ്യുന്നു.


അഴുക്കല്ല കാരണം
മുഖത്തെ അഴുക്ക് ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെങ്കിലും ബ്ലാക്ക്‌ഹെഡ്‌സിന് കാരണം ഒരിക്കലും അഴുക്കല്ല. ചര്‍മ്മം വരണ്ടിരിയ്ക്കുന്നത് പലപ്പോഴും ഇത്തരത്തില്‍ ബ്ലാക്ക്‌ഹെഡ്‌സിന് കാരണമാകാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ പിന്നീട് പ്രശ്‌നമാകുമ്പോള്‍


ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍

ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍ നമ്മള്‍ ശ്രമിക്കുമ്പോള്‍ ഇത് എത്രത്തോളെ സിംമ്പിള്‍ ആയ വഴിയാണെന്ന് നമുക്ക് മനസ്സിലാകും. ബ്ലാക്ക്‌ഹെഡ്‌സിനെ മൂടോടെ പിഴുത് കളയാന്‍ ഈ വഴി സഹായിക്കും.

ആവശ്യമുള്ള സാധനങ്ങള്
ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് ബ്ലാക്ക്‌ഹെഡ്‌സിനെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.


തയ്യാറാക്കുന്ന വിധം
ബേക്കിംഗ് സോഡ നാരങ്ങ നീരുമായി മിക്‌സ് ചെയ്യുക. ഇത് മുഖത്തും മൂക്കിനിരുവശവുമായി നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യുക.


ആഴ്ചയില്‍ രണ്ട് ദിവസം
ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരത്തില്‍ മുഖത്ത് ഈ ലേപനം പുരട്ടുക. ഇത് ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കാന്‍ സഹായിക്കും.

Wednesday, 28 September 2016

പെട്ടെന്നു വെളുക്കും, മുത്തശ്ശി പറഞ്ഞതാ....


കറുപ്പിനേഴഴകെന്നെല്ലാം കവിഭാവനയില്‍ പറയാനേ കൊള്ളൂ. ഇപ്പോഴും വെളുത്ത ചര്‍മത്തോടുള്ള ആളുകളുടെ ചായ്‌വ്‌ കുറഞ്ഞിട്ടില്ല. വെളുക്കാനുള്ള ക്രീമും വെളുപ്പിയ്‌ക്കുമെന്നുള്ള ബ്യൂട്ടിപാര്‍ലര്‍ പരസ്യവാചകങ്ങളുമെല്ലാം ജനങ്ങള്‍ വിശ്വസിയ്‌ക്കുന്നതിനും കാരണമിതാണ്‌.

ഇത്തരം കൃത്രിമമാര്‍ഗങ്ങളില്ലാത്ത കാലമുണ്ടായിരുന്നു. തികച്ചും പ്രകൃതിദത്ത രീതിയിലൂടെ സൗന്ദര്യവും വെളുപ്പുമെല്ലാം നില നിര്‍ത്തിയിരുന്ന ഒരു കാലം. മുത്തശ്ശി വിദ്യകളെന്നു പറയാം.

ചര്‍മത്തിനു വെളുപ്പു നല്‍കുന്ന ഇത്തരം ചില മുത്തശ്ശിവിദ്യകളെക്കുറിച്ചറിയൂ. ചേരുവകള്‍ക്ക്‌ അധികം അലയേണ്ട, അടുക്കളിലും പറമ്പിലുമെല്ലാം ഒന്നിറങ്ങിയാല്‍ മതിയാകും.


മഞ്ഞള്‍

മഞ്ഞള്‍ ഏറെ ഫലപ്രദമായ ഒരു വഴി. വെളുക്കാനും രോമം നീക്കം ചെയ്യാനുമെല്ലാം ഏറെ നല്ലതാണ്‌.ഇത്‌ പച്ചപ്പാലില്‍ ചാലിച്ചു മുഖത്തു പുരട്ടാം. അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കാം.


പുളിച്ച തൈര്‌

നല്ല പുളിച്ച തൈര്‌ ബ്ലീച്ചിംഗ്‌ ഇഫക്ടു നല്‍കും. തൈരു തനിയേ മുഖത്തു പുരട്ടാം. ഇതില്‍ മഞ്ഞള്‍ ചേര്‍ത്തു പുരട്ടാം.


ആര്യവേപ്പില അരച്ചും മഞ്ഞളും
ആര്യവേപ്പില അരച്ചും മഞ്ഞളും കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്‌ നിറം നല്‍കും

പാല്‍പ്പാടയും തക്കാളിനീരും തേനും
യും തക്കാളിനീരും തേനും കലര്‍ത്തി മുഖത്തു പുരട്ടാം.

തേന്‍, ചെറുനാരങ്ങാനീര്‌

തേന്‍ വെളുക്കാനുള്ള മറ്റൊരു വിദ്യാണ്‌. തേന്‍, ചെറുനാരങ്ങാനീര്‌ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം.


വെള്ളരിയ്‌ക്കയുടെ നീരില്‍ മഞ്ഞള്‍പ്പൊടിയും തേനും

വെള്ളരിയ്‌ക്കയുടെ നീരില്‍ മഞ്ഞള്‍പ്പൊടിയും തേനും കലര്‍ത്തി പുരട്ടുന്നും മുഖത്തിനു നിറം വയ്‌ക്കാനുള്ള വഴിയാണ്‌.


ബദാം പച്ചപ്പാലില്‍
ബദാം പച്ചപ്പാലില്‍ അരച്ചു തേയ്‌ക്കുന്നതും നിറം വര്‍ദ്ധിയ്‌ക്കാനുള്ള ഒരു വഴിയാണ്‌.






Friday, 23 September 2016

സ്‌തനം വളരും, ആയുര്‍വേദ ലേപനങ്ങള്‍ പുരട്ടൂ


മാറിടവലിപ്പം സ്‌ത്രീ സൗന്ദര്യത്തിന്‌ ഏറെ പ്രധാനം. കോസ്‌മെറ്റിക്‌ സര്‍ജറി പോലുള്ള കൃത്രിമ മാര്‍ഗങ്ങള്‍ പരീക്ഷിയ്‌ക്കണമെന്നില്ല, തികച്ചും പ്രകൃതിദത്തമായ വഴികളുണ്ട്‌, സ്‌തനവളര്‍ച്ചയ്‌ക്ക.

സ്‌തനവളര്‍ച്ചയ്‌ക്ക്‌ ആയുര്‍വേദം പറയുന്ന പല വഴികളുമുണ്ട്‌. ഭക്ഷണങ്ങളു ലേപനങ്ങളുമെല്ലാം ഇതില്‍ പെടുന്നു.

സ്‌തനവളര്‍ച്ചയ്‌ക്കു സഹായിക്കുന്ന ചില ആയുര്‍വേദലേപനങ്ങളെക്കുറിച്ചറിയൂ,

മസൂര്‍ ദാല്‍
മസൂര്‍ ദാല്‍ അഥവാ ചുവന്ന പരിപ്പ്‌ 4 ടേബിള്‍ സ്‌പൂണ്‍ കുതിര്‍ത്തുക. ഇത്‌ അരച്ച്‌ മാറിടത്തില്‍ പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

കാട്ടുചേന

കാട്ടുചേന മാറിടവലിപ്പം വര്‍ദ്ധിപ്പിയ്‌ക്കാനുള്ള മറ്റൊരു ആയുര്‍വേദ മരുന്നാണ്‌. ഇത്‌ ഉണക്കിപ്പൊടിച്ച്‌ ഒരു ടേബിള്‍ സ്‌പൂണ്‍ ബോഡി ലോഷനില്‍ ചേര്‍ക്കാം. ഇതു പുരട്ടി മാറിടം മസാജ്‌ ചെയ്യാം.



സവാള
ഒരു സവാളയുടെ ജ്യൂസ്‌ എടുക്കുക. ഇതില്‍ ഒരു ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടേബിള്‍ സ്‌പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി മാറിടത്തില്‍ പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.



എള്ളെണ്ണ

എള്ളെണ്ണ ചൂടാക്കി ചെറുചൂടോടെ മാറിടത്തില്‍ പുരട്ടി മസാജ്‌ ചെയ്യാം. ദിവസവും ചെയ്യുന്നതു ഗുണം നല്‍കും.

ബ്ലെസ്‌ഡ്‌ തിസില്‍

ബ്ലെസ്‌ഡ്‌ തിസില്‍ ധാരാളം ഈസ്‌ട്രജന്‍ അടങ്ങിയ ആയുര്‍വേദചെടിയാണ്‌. ഉലുവ കുതിര്‍ത്തതും ഇതും ചേര്‍ത്തരച്ചു മാറിടത്തില്‍ പുരട്ടുന്നതു ഗുണം നല്‍കും.

ഒലീവ്‌ ഓയില്‍, വീറ്റ്‌ ജേം ഓയില്‍

ഒലീവ്‌ ഓയില്‍, വീറ്റ്‌ ജേം ഓയില്‍ എന്നിവ വൈറ്റമിന്‍ ഇ, എ, ഡി, ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഒന്നാണ്‌. ഇത്‌ ഹോര്‍മോണ്‍ ബാലന്‍സിന്‌ സഹായിക്കും. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. 1 ടേബിള്‍ സ്‌പൂണ്‍ ഒലീവ്‌ ഓയിലില്‍ 20 തുള്ളി വീറ്റ്‌ ജേം ഓയില്‍ ചേര്‍ത്ത്‌ ചെറുതായി ചൂടാക്കി ചൂടോടെ മാറിടത്തില്‍ പുരട്ടി മസാജ്‌ ചെയ്യാം.


ഉലുവ

ഉലുവ തനിയെ കുതിര്‍ത്ത്‌ അരച്ചു മാറിടത്തില്‍ പുരട്ടുന്നതും നല്ലതാണ്‌.



റെഡ്‌ ക്ലോവര്‍
റെഡ്‌ ക്ലോവര്‍ പൗഡര്‍ ഒലീവ്‌ ഓയിലില്‍ കലര്‍ത്തി മാറിടത്തില്‍ പുരട്ടാം. റെഡ്‌ ക്ലോവറില്‍ ഫൈറ്റോഈസ്‌ട്രജനുകളുണ്ട്‌.


പെരുഞ്ചീരകം
ഒരു ടേബിള്‍ സ്‌പൂണ്‍ കോഡ്‌ ലിവര്‍ ഓയില്‍ ചൂടാക്കുക. ഇതില്‍ 2 ടേബിള്‍ സ്‌പൂണ്‍ പെരുഞ്ചീരകം ചേര്‍ത്തിളക്കുക. പെരുഞ്ചീരകം ചുവക്കുമ്പോള്‍ വാങ്ങിവച്ച്‌ ഈ എണ്ണ ചെറുചൂടോടെ മാറിടത്തില്‍ മസാജ്‌ ചെയ്യാം.


വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്‌. ഇത്‌ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. ചര്‍മകോശങ്ങള്‍ വര്‍ദ്ധിയ്‌ക്കാന്‍ കാരണമാകും. ഇതുകൊണ്ടു മാറിടത്തില്‍ മസാജ്‌ ചെയ്യാം.


ചീസ്‌, പാര്‍സ്ലെ
2 ടീസ്‌പൂണ്‍ കോട്ടേജ്‌ ചീസ്‌, പാര്‍സ്ലെ എന്നിവ ഒരുമിച്ചരച്ചു മാറിടത്തില്‍ പുരട്ടാം. ഗുണം ലഭിയ്‌ക്കും


മാര്‍ഷ്‌മലോറൂട്ട്‌ പൊടി

മാര്‍ഷ്‌മലോറൂട്ട്‌ പൊടി പനിനീര്‌, മഞ്ഞള്‍പ്പൊടി എന്നിവയില്‍ കലര്‍ത്തി സ്‌തനത്തില്‍ പുരട്ടി മസാജ്‌ ചെയ്യാം.

ഈ തോല്‍വികളാണ് നിങ്ങളുടെ ലുക്കിന് പാര

ലുക്കിലാണ് കാര്യം എന്ന് ഓരോ മിനിട്ടിലും പറയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഈ ലുക്ക് തന്നെയാണ് നമുക്ക് പാരയാകുന്നതും. കാണുമ്പോള്‍ എന്തെങ്കിലും പ്രത്യേകത തോന്നാനും പലപ്പോഴും ഈ പ്രത്യേകത കാരണം മറ്റുള്ളവരാല്‍ ആകര്‍ഷിക്കപ്പെടാനുമായിരിക്കും പലരുടേയും അശ്രാന്ത പരിശ്രമം. നിമിഷനേരം മതി ഇവയെല്ലാം പരിഹരിയ്ക്കാന്‍

എന്നാല്‍ പലരും ഇതിനായി നടത്തുന്ന പെടാപാടുകള്‍ പലപ്പോഴും അവരെ പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെ മിസ്റ്റേക്കുകളാണ് പലരും ലുക്ക് നേടാനായി കാട്ടിക്കൂട്ടുന്നതെന്ന് നോക്കാം. ഇതൊക്കെ ഒഴിവാക്കിയാല്‍ തന്നെ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന തരത്തില്‍ നമുക്ക് മാറാം. 


ഷേവ് ചെയ്തതിനു ശേഷം തണുത്ത വെള്ളം

തണുത്ത വെള്ളം കൊണ്ട് മുഖം കഴുകുമ്പോള്‍ പലപ്പോഴും അത് ഉണര്‍വ്വിന് കാരണമാകുമെങ്കിലും ഷേവ് ചെയ്യുമ്പോള് മുഖത്തെ അടഞ്ഞ് കിടക്കുന്ന സുഷിരങ്ങളെയും മറ്റും ഇല്ലാതാക്കാന്‍ ചൂടുവെള്ളം തന്നെയാണ് നല്ലത്. അതുകൊണ്ട് ഷേവിംഗിനു ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക.

കൊളാജന്റെ അമിതോത്പാദനം
ചര്‍മ്മത്തില്‍ ചുളിവുകളില്ലാതെ സംരക്ഷിക്കുന്നതാണ് കൊളാജന്‍. എന്നാല്‍ ഇതിന്റഎ ഉത്പാദനം കൂടുതലായാലും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് പലപ്പോഴും ചെവിയ്ക്കു താഴെയും കഴുത്തിനു താഴേയും കൊഴുപ്പ് രൂപത്തില്‍ അടിയും.


മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാതിരിയ്ക്കുന്നത്

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കേണ്ടതും അത്യാവശ്യമായി വേണ്ട ഒന്നാണ്. എന്നാല്‍ പല പുരുഷന്‍മാരും മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതില്‍ പിശുക്ക് കാണിയ്ക്കുന്നു. ഇത് അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ടുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

കാഠിന്യമേറിയ സോപ്പ്

സോപ്പ് ഉപയോഗിക്കുമ്പോഴും പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. കാഠിന്യമേറിയ സോപ്പ് ഉപയോഗിക്കുമ്പോള്‍ ഇത് ചര്‍മ്മ കോശങ്ങളെ പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്. ചര്‍മ്മത്തെ വരണ്ടതാക്കാനും പെട്ടെന്ന് പ്രശ്‌നത്തിലാക്കാനും ഇത് കാരണമാകുന്നു.


ഷാമ്പൂ ഉപയോഗിച്ചതിനു ശേഷം കഴുകുമ്പോള്‍

ഷാമ്പൂ ഉപയോഗിച്ചതിനു ശേഷം കഴുകുമ്പോള്‍ ശ്രദ്ധിക്കണം. പലരും എണ്ണയും സോപ്പ് പതയും വൃത്തിയായി കഴുകിക്കളയില്ല. ഇത് പലപ്പോഴും മുടി കൊഴിയാനും അകാല നരയ്ക്കും കാരണമാകുന്നു.