Thursday, 8 September 2016

നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....

കിടക്കാന്‍ നേരം കുളിയ്ക്കുന്ന ശീലമുള്ളവരുണ്ട്. വൈകീട്ടു കുളിച്ചു കഴിഞ്ഞ് നനഞ്ഞ മുടി വച്ചുതന്നെ ഉറങ്ങുന്നവരുമുണ്ട്. രാത്രിയിലെന്നല്ല, ഏതു സമയത്താണെങ്കിലും നനഞ്ഞ മുടിയും കൊണ്ടു കിടക്കരുതെന്നതാണ് സത്യം

നനഞ്ഞ മുടി വച്ചു കിടക്കരുതെന്നു പറയുന്നതിനു പുറകില്‍ പല വാസ്തവങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,


നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....

തലയിണ ബാക്ടീരിയയുടേയും ഫംഗസിന്റെയുമെല്ലാം കേന്ദ്രമാണ്. ഇതില്‍ മുടിയിലെ നനവു കൂടി പറ്റുമ്പോള്‍ ശിരോചര്‍മത്തിലും ശരീരത്തിലുമെല്ലാം അണുബാധയുണ്ടാകാനുള്ള സാധ്യതയേറെയാണ്


നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....
തലയിണയോ കിടക്കയയോ ആയി ഉരസുമ്പോള്‍ നനഞ്ഞ മുടിയുടെ അറ്റം പിളരാനുള്ള സാധ്യതയേറെയാണ്. ഇത് മുടിയുടെ വളര്‍ച്ചയേയും ഭംഗിയേയും ബാധിയ്ക്കും.

നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....
ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ താപനില മുറിയിലെ താപനിലയുമായി ചേര്‍ന്നു പോകും. എന്നാല്‍ നനഞ്ഞ മുടി തലയിലെ താപനില ഇതിലേക്കാളും താണിരിയ്ക്കാന്‍ കാരണമാകും. ഇത് തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണവുമാണ്.


നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....
നനഞ്ഞ മുടി വച്ചു കിടക്കുമ്പോള്‍ മുടി പൊട്ടിപ്പോകാനുള്ള സാധ്യതയേറെയാണ്. മുടിവേരുകള്‍ ദുര്‍ബലമാകാനും സാധ്യതേറെ.


നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....
നാം കിടന്നുറങ്ങുമ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നത് മുടി വലിയാന്‍ ഇടയാക്കും. ഇത് ശിരോചര്‍മത്തിനും മുടിവേരുകള്‍ക്കും ദോഷം വരുത്തും. മുടിയുടെ വളര്‍ച്ചയെ ബാധിയ്ക്കും.



നനഞ്ഞ മുടി വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്....

മുടി കെട്ടുപിണയും, കൂടുതല്‍ വരണ്ടതാകും, ഇതെല്ലാം മുടിയുടോ ഭംഗിയെ ബാധിയ്ക്കുകയും ചെയ്യും. കിടക്കും മുന്‍പ് ഉപ്പും പഞ്ചസാരയും നാവിനടിയില്‍




No comments:

Post a Comment