എണ്ണ മുഖക്കുരുവുണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇതില്‍ വാസ്തവവുമുണ്ട്. എണ്ണമയമാണ് മുഖക്കുരുവിനുള്ള പരോക്ഷരകാരണം.
എണ്ണമയമുള്ള ചര്‍മത്തിലെ സുഷിരങ്ങള്‍ അഴുക്കടിഞ്ഞു കൂടി പെട്ടെന്നടിയും. ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.
എണ്ണമയമുള്ള ചര്‍മത്തിലെ സുഷിരങ്ങള്‍ അഴുക്കടിഞ്ഞു കൂടി പെട്ടെന്നടിയും. ഇത് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.
ന്നാല് ചിലപ്പോള്‍ എണ്ണകള്‍ മുഖക്കുരു തടയാനും സഹായിക്കും. മുഖക്കുരു തടയാന്‍ സഹായിക്കുന്ന ഇത്തരം ചില എണ്ണകളെക്കുറിച്ചറിയൂ,
മുഖക്കുരു മാറ്റാനും എണ്ണ!!
ടീ ട്രീ ഓയില്‍ എന്ന എണ്ണ കടകളില്‍ ലഭ്യമാണ്. ഇത് ബാക്ടീരികളെ തടയാന്‍ നല്ലതാണ്. മുഖക്കുരുവുണ്ടാക്കുന്ന ബാക്ടീരിയയ്ക്കെതിരെ ഇവ പ്രവര്‍ത്തിയ്ക്കുന്നു. ഈ എണ്ണ മുഖക്കുരുവില്‍ പുരട്ടിയാല്‍ മതിയാകും. ശുദ്ധമായ എണ്ണ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
മുഖക്കുരു മാറ്റാനും എണ്ണ!!
ചന്ദനത്തൈലം മണത്തിനു മാത്രമല്ല, മുഖക്കുരു മാറുവാനും വളരെ നല്ലതാണ്. ശരീരത്തിന് ചൂടു കൂടുമ്പോഴും മുഖക്കുരുവുണ്ടാകും. ചന്ദനത്തൈലം ശരീരം തണുപ്പിക്കാന്‍ നല്ലതാണ്. ഇത് മുഖത്തു പുരട്ടുക. ചന്ദനം അരച്ചിടുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും.
മുഖക്കുരു മാറ്റാനും എണ്ണ!!
ഗ്രാമ്പൂതൈലവും മുഖക്കുരുവിനുള്ള ചികിത്സയാണ്. ഇത് മുഖക്കുരുവിന് മുകളില്‍ പുരട്ടിയാല്‍ മുഖക്കുരു മാറും.
മുഖക്കുരു മാറ്റാനും എണ്ണ!!
ലാവെന്‍ഡര്‍ ഓയിലും മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണ്. മുഖക്കുരുവുണ്ടാക്കുന്ന പാടുകള്‍ മായ്ക്കാന്‍ ലാവെന്‍ഡര്‍ ഓയിലിന് കഴിയും.
മുഖക്കുരു മാറ്റാനും എണ്ണ!!
ജോജോബ ഓയിലും മുഖക്കുരു പാടുകള്‍ മാറ്റുന്നതിന് സഹായിക്കുന്ന ഒന്നാണ്. മുഖക്കുരു കാരണം മുഖത്ത് പാടുകള്‍ ഉണ്ടാവുകയാണെങ്കില്‍ ഇത് പുരട്ടിയാല്‍ മതിയാകും
മുഖക്കുരു മാറ്റാനും എണ്ണ!!
ഒലീവ് ഓയിലിലെ വൈറ്റമിന്‍ ഇ മുഖക്കുരുവും മുഖക്കുരു പാടുകളും മാറ്റുന്നതിന് നല്ലതാണ്. ഇവയിലെ ആന്റി ഓക്സിഡന്റുകള്‍ മുഖക്കുരു വരാതെ തടയുകയും ചെയ്യുന്നു
For more tips Just click






No comments:
Post a Comment